
ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് വൻ വീഴ്ച. 6 സ്ഥാനം താഴേക്കു പതിച്ച ഇന്ത്യയുടെ റാങ്ക് 133ൽ എത്തി. ഒൻപതു വർഷത്തിനിടെ ഏറ്റവും മോശമായ റാങ്കാണിത്. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ തായ്‌ലൻഡിനോടും വിയറ്റ്നാമിനോടും തോറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
1996 ൽ 94–ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ മികച്ച റാങ്കിങ്. അർജന്റീനയാണ് റാങ്കിങ്ങിൽ ഒന്നാമത്.