

2026ലെ ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ഹൈഡ്രേഷൻ ബ്രേക്കുകൾ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലും, കാനഡയിലും, മെക്സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ താപനില ഉയരാൻ സാധ്യത ളള്ളതിനാലാണ് ഫിഫയുടെ ഈ നീക്കം.
എല്ലാ മത്സരത്തിലും രണ്ട് പകുതിയിൽ ഒരു ഹൈഡ്രേഷൻ ബ്രേക്ക് വീതം ഉണ്ടാകും. ആദ്യ പകുതിയുടെ 22 ആം മിനിറ്റിലും രണ്ടാം പകുതിയുടെ 67ആം മിനിറ്റിലുമാണ് മത്സരം നിർത്തിവെയ്ക്കുക. മൂന്ന് മിനിറ്റ് വരെയാണ് ഒരു ഹൈഡ്രേഷൻ ബ്രേക്കിന്‍റെ ദൈർഘ്യം.
ഈ വർഷം നടന്ന ക്ലബ് ലോകകപ്പിൽ ചില മത്സരങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. തുടർന്ന് അനിശ്ചിത മത്സരങ്ങളിൽ വാട്ടർ ബ്രേക്കുകൾ നൽകി. ലോകകപ്പിലേക്ക് വരുമ്പോൾ എല്ലാ മത്സരങ്ങളിലും ബ്രേക്ക് ഉണ്ടാകുമെന്ന് ഫിഫ നേരത്തെ ഉറപ്പ് നൽകിയിരുന്നു.