യോർക്ക്ഷയർ: മുൻ അമ്പയർ ഡിക്കി ബേർഡ് (92) അന്തരിച്ചു. യോർക്ക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ് ആണ് മരണവിവരം അറിയിച്ചത്. കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന അംപയർ കരിയറിൽ 66 ടെസ്റ്റും 76 ഏകദിനവും നിയന്ത്രിച്ചു. മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ അംപയര്‍ ആയി.
1933 ഏപ്രിൽ 19 ന് യോർക്ക്ഷെയറിലെ ബാർൺസ്‌ലിയിലാണ് ജനനം. 1956-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് കരിയർ ആരംഭിച്ചത്.93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ബേര്‍ഡിന് പരിക്ക് കാരണം കരിയര്‍ ഉപേക്ഷിക്കേണ്ടി വന്നു.
93 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 3,314 റൺസ് ബേർഡ് നേടി. ക്രിക്കറ്റിന് നൽകിയ മികച്ച സംഭാവനകളെ മാനിച്ച് 1986-ൽ ബേർഡിനെ എംബിഇ ആയും 2012-ൽ ഒബിഇ ആയും നിയമിച്ചു.ബേർഡിന്റെ അവസാന ടെസ്റ്റ് 1996-ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോർഡ്‌സ് ടെസ്റ്റായിരുന്നു.