യൂറോപ്പ ലീഗ്; മാഞ്ചസ്റ്ററിനും ടോട്ടനത്തിനും വിജയം | Europa League

ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്
Europa League
Published on

യൂറോപ്പ ലീഗ് ആദ്യപാദ സെമിയിൽ വമ്പൻമാർക്ക് ജയം. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് സ്പാനിഷ് ക്ലബ് അത്‌ലറ്റിക് ബിൽബാവോയെ തോൽപിച്ചു. മറ്റൊരു സെമിയിൽ ടോട്ടനം നോർവീജിയൻ ക്ലബ് ബോഡോയെ (3 - 1) കീഴടക്കി.

അത്‌ലറ്റിക് തട്ടകത്തിൽ നടന്ന മത്സരത്തിൽ 30ാം മിനിറ്റിൽ കാസമിറോയിലൂടെ സന്ദർശർ മുന്നിലെത്തി. 37ാം മിനിറ്റിലും(പെനാൽറ്റി), 45ാം മിനിറ്റിലുമാണ് ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യം കണ്ടത്. 35ാം മിനിറ്റിൽ ഡാനി വിവിയന് ചുവപ്പ്കാർഡ് കണ്ടതോടെ പത്തുപേരുമായാണ് അത്‌ലറ്റിക് ക്ലബ് പൊരുതിയത്.

മറ്റൊരു മത്സരത്തിൽ നോർവീജിയൻ കുഞ്ഞൻ ക്ലബ് ബോധോയെ സ്വന്തം തട്ടകമായ ഹോട്പ്‌സർ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടോട്ടനം തകർത്തത്. ബ്രെണ്ണൻ ജോൺസൻ(1), ജെയിംസ് മാഡിസൻ(34), ഡൊമിനിക് സോളങ്കി(61) എന്നിവർ ലക്ഷ്യം കണ്ടു. ബോഡോക്കായി സാൾട്ട്‌നെസ്(83) ആശ്വാസഗോൾ കണ്ടെത്തി.

Related Stories

No stories found.
Times Kerala
timeskerala.com