
ഓസ്‌ലോ: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇസ്രയേലിനെ 5–0ന് തോൽപിച്ച് നോർവേ. സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ 3 ഗോളുകളാണ് നോർവേക്ക് അനായാസ വിജയം നേടിക്കൊടുത്തത്.
നഷ്ടപ്പെടുത്തിയ പെനൽറ്റി കിക്കിന് ഹാട്രിക്കിലൂടെ പ്രായശ്ചിത്തം ചെയ്ത സൂപ്പർ താരം 23, 67, 72 മിനിറ്റുകളിലായിരുന്നു ഗോളുകൾ നേടിയത്. ഇസ്രയേൽ താരങ്ങളായ അനാൻ ഖലൈലി (18–ാം മിനിറ്റ്), ഐഡൻ നാഷ്മിയാസ് (28) എന്നിവർ സെൽഫ് ഗോളും വഴങ്ങി.
മറ്റു പ്രധാന യോഗ്യതാ മത്സരങ്ങളിൽ ഇറ്റലി 3–1ന് എസ്റ്റോണിയയെയും പോർച്ചുഗൽ 1–0ന് അയർലൻഡിനെയും സ്പെയിൻ 2–0ന് ജോർജിയയെയും തോൽപിച്ചു.