
നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിറീ നോട്ടിംഗ്ഹാം ഫോറസ്റ്റിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. നോട്ടിംഗ്ഹാമിലെ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നോട്ടിഗ്ഹാം ഫോറസ്റ്റിന് വേണ്ടി ആന്റണി ഇലാംഗയാണ് ഗോൾ നേടിയത്. വിജയത്തോടെ നോട്ടിംഗ്ഹാമിന് 57പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് നോട്ടിംഗ്ഹാം ഫോറസ്റ്റ്.