

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തർ ഇന്ന് കളത്തിലിറങ്ങും. നിലവിലെ ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ആഴ്സണിനും ചെൽസിയും ഇന്ന് മത്സരത്തിനിറങ്ങും.
ന്യൂകാസിൽ യുണൈറ്റഡാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളി. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് മത്സരം. ആഴ്സണൽ രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ലെയ്സ്റ്റർ സിറ്റിയെ നേരിടും. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന മത്സരത്തിൽ ചെൽസി ബ്രൈറ്റണെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം. വോൾവ്സാണ് ലിവർപൂൾ എഫ്സിയുടെ എതിരാളി. രാത്രി 10നാണ് മത്സരം നടക്കുക.