

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ലിവർപൂളിന് ജയം. മോളിനെക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വോൾവ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ജയത്തോടെ ലിവർപൂൾ 15 പോയിന്റ് നേടി ലീഗ് ടേബിളിൽ ഒന്നാമതെത്തി.
ലിവർപൂളിന് വേണ്ടി ഇബ്രാഹിമ കൊണാറ്റെയും മുഹമ്മദ് സാലയുമാണ് ഗോളുകൾ നേടിയത്. റയാൻ എയ്റ്റ്-നൗറിയാണ് വോൾവ്സിനായി ഗോൾ സ്കോർ ചെയ്തത്. 14 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.