
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ-ആഴ്സണൽ മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി.
ലണ്ടനിവെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ താരം ബുകായോ സാകയാണ് ഒൻപതാം മിനിറ്റിൽ ആദ്യം ഗോൾ നേടിയത്. 18-ാം മിനിറ്റിൽ വിർജിൽ വാൻ ഡൈക്കിന്റെ ഗോളിലൂടെ ലിവർപൂൾ ഒപ്പമെത്തി.
മത്സരത്തിന്റെ 43ാം-മിനിറ്റിൽ മൈക്കെൽ മെറിനോ ആഴ്സണിലിനെ വീണ്ടും മുന്നിലെത്തിച്ചു. സൂപ്പർ താരം മുഹമ്മദ് സാലയാണ് 81-ാം മിനിറ്റിൽ ലിവർപൂളിനെ വീണ്ടും ഒപ്പമെത്തിച്ചത്.
പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ലിവർപൂൾ എഫ്സി. ഒൻപത് മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് ലിവർപൂളിനുള്ളത്. 18 പോയിന്റുള്ള ആഴ്സണൽ മൂന്നാം സ്ഥാനത്താണ്.