
ലണ്ടൻ: സ്വീഡൻ ഫോർവേഡ് വിക്ടർ ഗ്യോകെറസിനെ ടീമിലെടുത്ത് ഇംഗ്ലിഷ് ക്ലബ് ആർസനൽ. ദീർഘകാലമായി ആരാധകർ അന്വേഷിക്കുന്ന ഗോൾസ്കോറർക്കുള്ള ഉത്തരമെന്ന നിലയ്ക്കാണ് ക്ലബ് ഇരുപത്തിയേഴുകാരൻ സ്ട്രൈക്കറിനെ അവതരിപ്പിക്കുന്നത്.
പോർച്ചുഗീസ് ക്ലബ് സ്പോർടിങ് ലിസ്ബണുമായി 8.5 കോടി ഡോളറിനാണ് (ഏകദേശം 734 കോടി രൂപ) വിക്ടോറിനുവേണ്ടിയുള്ള കരാർ പീരങ്കിപ്പട ഒപ്പുവച്ചത്. കഴിഞ്ഞ 2 സീസണുകളിൽ സ്പോർടിങ്ങിനെ പോർച്ചുഗലിലെ ലീഗ് ചാംപ്യന്മാരാക്കുന്നതിൽ ഗ്യോകെറസ് നിർണായക പങ്കുവഹിച്ചു. 102 കളികളിൽ 97 ഗോളുകൾ നേടിയിട്ടുണ്ട്.