

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് തുടർതോൽവി. ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവൻ 4–1 നാണ് സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർപൂളിനെ തകർത്തത്. ഇവാൻ പെരിസിച്ച് (6–ാം മിനിറ്റ്), ഗൂസ് ഹിൽ (56), സുഹൈബ് ഡ്രൂയിഷ് (73, 90+2) എന്നിവർ ഡച്ച് ക്ലബ്ബിനായി ലക്ഷ്യം കണ്ടപ്പോൾ ഡൊമിനിക് സൊബോസ്‌ലയിയുടെ (16) വകയായിരുന്നു ലിവർപൂളിന്റെ ആശ്വാസ ഗോൾ.
സൂപ്പർ താരം കിലിയൻ എംബപെ 4 ഗോളുമായി കളം നിറഞ്ഞ മത്സരത്തിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് 4–3ന് ഗ്രീക്ക് ക്ലബ് ഒളിംപ്യാകോസിനെ തോൽപിച്ചു. മറ്റു പ്രധാന മത്സരങ്ങളിൽ സ്പോർട്ടിങ് 3–0ന് ക്ലബ് ബ്രൂഷിനെയും പിഎസ്ജി 5–3ന് ടോട്ടനത്തെയും ആർസനൽ 3–1ന് ബയൺ മ്യൂണിക്കിനെയും അത്‌ലറ്റിക്കോ മഡ്രിഡ് 2–1ന് ഇന്റർ മിലാനെയും മറികടന്നു.