ഡ്യുറൻഡ് കപ്പ്: ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ഡയമണ്ട് ഹാർബർ എഫ്‌സി ഫൈനലിൽ | Durand Cup

2-1 ഗോളുകൾക്കാണ് എഫ്‌സിയുടെ ജയം; ഫൈനൽ ആഗസ്റ്റ് 23 ന് നടക്കും
Durand Cup
Published on

ഡ്യുറൻഡ് കപ്പ് ഫുട്ബാൾ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ഡയമണ്ട് ഹാർബർ എഫ്‌സി.ഫൈനലിൽ കടന്നു. 2-1 ഗോളുകൾക്കാണ് ടീമിന്റെ ജയം. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 66 ആം മിനുട്ടിൽ സ്പാനിഷ് പ്രതിരോധ താരം കോർടസർ നേടിയ ഗോളിൽ ഡയമണ്ട് ഹാർബർ എഫ്‌സിയാണ് ആദ്യം ലീഡെടുത്തത്.

തൊട്ടടുത്ത മിനുട്ടിൽ അൻവർ അലിയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചു. മുൻ ഈസ്റ്റ് ബംഗാൾ താരം ജോബി ജസ്റ്റിന്റെ വകയായിരുന്നു വിജയഗോൾ. നിലവിലെ ചാമ്പ്യന്മാരായ നോർത്തീസ്റ്റ് യുണൈറ്റഡാണ് ഫൈനലിൽ ഡയമണ്ട് ഹാർബറിന്റെ എതിരാളികൾ. ആഗസ്റ്റ് 23 നാണ് ഫൈനൽ.

Related Stories

No stories found.
Times Kerala
timeskerala.com