
ദുലീപ് ട്രോഫിക്കായുള്ള ഈസ്റ്റ്, വെസ്റ്റ് സോൺ ടീമുകളെ പ്രഖ്യാപിച്ചു. സീനിയർ താരം മുഹമ്മദ് ഷമി, പേസർ മുകേഷ് കുമാർ, ആകാശ് ദീപ് എന്നിവർ ഈസ്റ്റ് സോൺ ടീമിലിടം പിടിച്ചു. സൺറൈസേഴ്‌സ് ഹൈദരബാദിന്റെ ഇഷാൻ കിഷനാണ് ടീമിന്റെ ക്യാപ്റ്റൻ. നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്‌ക്വാഡിലുള്ള അഭിമന്യു ഈശ്വർ വൈസ് ക്യാപ്റ്റനാവും. റിയാൻ പരാഗ് അവസാന 15 ൽ ഇടം പിടിച്ചു. യുവ തരാം വൈഭവ് സൂര്യവംശി പകരക്കാരുടെ പട്ടികയിലാണുള്ളത്.
ശർദുൽ താക്കൂറിന് കീഴിലാണ് വെസ്റ്റ് സോൺ ഇറങ്ങുന്നത്. യശ്വസി ജയ്‌സ്വാൾ , ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ ഉൾപ്പടെ 7 മുംബൈ താരങ്ങൾ ടീമിലുണ്ട്. ഏഷ്യകപ്പ് മുന്നിൽ കണ്ട് സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നിവരെ ടീമിലിൽ ഉൾപ്പെടുത്തിയില്ല. ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്ക്വാഡും അവസാന 15 ലുണ്ട്.
സെപ്റ്റംബർ 4 മുതൽ ആരംഭിക്കുന്ന മത്സരത്തിന് ബെംഗളൂരുവാണ് വേദിയാകുന്നത്.