‘‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..’’ ; ബേസിലിനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് ശശി തരൂര്‍ - സൂപ്പർ ലീഗ് കേരള’യുടെ പുതിയ പ്രമോ വിഡിയോ | Super League Kerala

തിരുവന്തപുരം കൊമ്പൻ ടീമിന്റെ രക്ഷാധികാരിൽ ഒരാളാണ് ശശി തരൂർ.
SLK
Published on

ബേസിൽ ജോസഫും ശശി തരൂരും ഒന്നിച്ചുള്ള ‘സൂപ്പർ ലീഗ് കേരള’യുടെ പുതിയ പ്രമോ വിഡിയോ വൈറൽ. തരൂരിന്റെ ഇംഗ്ലിഷിന് മുന്നിൽ പതറാതെ പൊരുതുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണുന്നത്. ഇംഗ്ലിഷിനു പുറമെ ബേസിലിനെ മലയാളം പറഞ്ഞ് ഞെട്ടിക്കുന്ന തരൂര്‍ ആണ് വിഡിയോയുടെ ഹൈലൈറ്റ്.

‘‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..’’ എന്നാണ് തരൂർ ബേസിലിനോട് പറയുന്നത്. തിരുവന്തപുരം കൊമ്പൻ ടീമിന്റെ രക്ഷാധികാരിൽ ഒരാളാണ് ശശി തരൂർ. ഒക്ടോബർ 5നാണ് തിരുവന്തപുരം കൊമ്പൻ, കണ്ണൂർ വാരിയേസുമായി ഏറ്റുമുട്ടുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ആദ്യ മത്സരം ബേസിലിന്റെ കാലിക്കറ്റ് എഫ്.സിയും പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചി എഫ്സിയും തമ്മിലാണ്. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. രണ്ടാം മത്സരം പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് മലപ്പുറം എഫ്സിയും തൃശൂർ എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.

Related Stories

No stories found.
Times Kerala
timeskerala.com