
സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഇന്ന് വൈകിട്ട് 6 ന് നടക്കും. ആദ്യ മത്സരത്തിൽ മലേഷ്യയ്ക്കെതിരെ 7–1 വിജയം നേടിയ പാക്കിസ്ഥാൻ 2–ാം മത്സരത്തിൽ ബ്രിട്ടനോടു പരാജയപ്പെട്ടിരുന്നു. അതേസമയം, ആദ്യ 2 മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.
രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും പ്രകോപനങ്ങളെക്കുറിച്ചും ചിന്തിക്കാതെ കളിയിൽ ശ്രദ്ധിക്കാൻ ഇരുരാജ്യങ്ങളുടെയും ഹോക്കി ബോർഡുകൾ കളിക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്. നേരത്തേ, ബിഹാറിൽ നടന്ന ഏഷ്യാകപ്പ് ഹോക്കിയിൽനിന്ന് പാക്കിസ്ഥാൻ സീനിയർ ടീം പിന്മാറിയിരുന്നു.