നാഗ്പുർ : വനിതാ ചെസ് ലോകകപ്പ് നേടിയ ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖിന് മൂന്ന് കോടി രൂപ പാരിതോഷികം നല്കി മഹാരാഷ്ട്ര സര്‍ക്കാര്‍.നാഗ്പുരില്‍ വെച്ച് നടന്ന അനുമോദനച്ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പാരിതോഷികം കൈമാറിയത്.
ജോര്‍ജിയയിലെ ബാത്തുമിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം.കിരീടനേട്ടത്തോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തിയിരുന്നു.
ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ഇത് നാഗ്പൂരിനോ മഹാരാഷ്ട്രയ്ക്കോ മാത്രമല്ല രാജ്യത്തിന് മുഴുവൻ അഭിമാനിക്കാവുന്ന നിമിഷമാണെന്ന് ഫഡ്നാവിസ് പറഞ്ഞു.