കോമൺവെൽത്ത് ചെസ് അണ്ടർ 12 വനിതാ വിഭാഗത്തിൽ ചാംപ്യനായി ദിവി ബിജേഷ് | Commonwealth Chess U-12

ടൂർണമെന്റിൽ 9 റൗണ്ടുകളിലായി 9 ൽ 8.5 പോയിന്റോടെയാണ് ദിവി ഒന്നാം സ്ഥാനം നേടിയത്.
Divi Bijesh
Published on

കോമൺവെൽത്ത് ചെസ് ചാംപ്യൻഷിപ് അണ്ടർ-12 വനിതാ വിഭാഗത്തിൽ ദിവി ബിജേഷ് ജേതാവായി. ഈ മാസം 9 മുതൽ 16 വരെ മലേഷ്യയിൽ നടന്ന ടൂർണമെന്റിൽ 9 റൗണ്ടുകളിലായി 9 ൽ 8.5 പോയിന്റോടെയാണ് ദിവി ഒന്നാം സ്ഥാനം നേടിയത്. പ്രായപരിധി പ്രകാരം അണ്ടർ-10 താരമായിട്ടും ദിവിക്കു മികച്ച പ്രകടനം നടത്താനായി.

2025 ൽ ദിവി വേൾഡ് കപ്പ് അണ്ടർ-10 ഗേൾസ് ചാംപ്യൻ, വേൾഡ് കെഡറ്റ് റാപ്പിഡ് ചാംപ്യൻ, വേൾഡ് കെഡറ്റ് ബ്ലിറ്റ്‌സ് വൈസ് ചാംപ്യൻ, വേൾഡ് സ്കൂൾസ് ചെസ് വൈസ് ചാംപ്യൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 75 ലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ കൂടിയാണ്.

ഇന്ത്യയുടെ ആദ്യ അണ്ടർ-10 ഗേൾസ് ലോകകപ്പ് ചാംപ്യൻ എന്ന ബഹുമതിയും ദിവിക്കു സ്വന്തമാണ്. തിരുവനന്തപുരം കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ദിവി.

Related Stories

No stories found.
Times Kerala
timeskerala.com