ദേശീയ റെക്കോർഡ് തിരുത്തി കുറിച്ച് ധിനിധി ദേസിങ്കു | Dhinidhi Desingku

ഈ വർഷമാദ്യം നടന്ന ദേശീയ ഗെയിംസിൽ കുറിച്ച സ്വന്തം റെക്കോർഡ് ആണ് ധിനിധി തിരുത്തിയത്
Dhinidhi
Published on

നീന്തലിൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തി കുറിച്ച് 14കാരി ധിനിധി ദേസിങ്കു. ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സീനിയർ അക്വാറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് കർണാടക താരത്തിന്റെ റെക്കോർഡ് നേട്ടം (2:02.97 മിനിറ്റ്).

ഈ വർഷമാദ്യം നടന്ന ദേശീയ ഗെയിംസിൽ കുറിച്ച റെക്കോർഡ് സമയമാണ് (2:03.24) ധിനിധി തിരുത്തിയത്. തമിഴ്നാട് വെല്ലൂർ സ്വദേശി ദേസിങ്കുവിന്റെയും കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി വി. ജസിതയുടെയും മകളായ ധിനിധി പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com