
കോഴിക്കോട്: ഗോകുലം കേരള എഫ്സിയുടെ പുതിയ ടെക്‌നിക്കൽ ഡയറക്ടറായി ഗോവയിൽനിന്നുള്ള പരിശീലകൻ ഡെറിക് പെരേരയെ നിയമിച്ചു. ഐഎസ്എൽ ടീം എഫ്‌സി ഗോവയുടെ ടെക്‌നിക്കൽ ഡയറക്ടറായിരുന്നു. 1984 മുതൽ 1991 വരെ ഇന്ത്യൻ താരമായ പെരേര 1984ൽ സന്തോഷ് ട്രോഫി നേടിയ ഗോവൻ ടീമിൽ അംഗമായിരുന്നു.
നാഷനൽ ഫുട്ബോൾ ലീഗ്, ഡ്യുറാൻഡ് കപ്പ് തുടങ്ങിയ ട്രോഫികൾ നേടിയിട്ടുണ്ട്. 2019-2020 സീസണിൽ ഇന്ത്യൻ അണ്ടർ 23 ടീമിന്റെ പരിശീലകനായിരുന്നു. എഎഫ്സി ‘പ്രൊ’ കോച്ചിങ് ഡിപ്ലോമയുള്ള പരിശീലകനാണ്.