
ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 29 മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ടോസ് നേടി. ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തതോടെ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റിംഗ് നടത്തും. ഇന്ന് രാത്രി 7.30 മുതലാണ് മത്സരം നടക്കുക.