ഗൗതം ഗംഭീറിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി | Gautam Gambhir

കൊവിഡ് 19 മരുന്നുകളുടെ അനധികൃത സംഭരണവും വിതരണവും ആരോപിച്ചായിരുന്നു കേസ്.
Gautam Gambhir
Published on

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ‌ ഗൗതം ഗംഭീറിനും കുടുംബാംഗങ്ങൾക്കുമെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. കൊവിഡ് 19 മരുന്നുകളുടെ അനധികൃത സംഭരണവും വിതരണവും ആരോപിച്ചായിരുന്നു കേസ്.

ഡൽ‌ഹി സർക്കാരിന്‍റെ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്‍റെടുത്ത കേസിൽ, ഗൗതം ഗംഭീർ, ഭാര്യ സീമ, അമ്മ, ഗൗതം ഗംഭീർ ഫൗണ്ടേഷൻ, അതിന്‍റെ സിഇഒ അപ്രാജിത സിങ് എന്നിവരെയാണ് പ്രതി ചേർത്തിരുന്നത്. ലൈസൻസില്ലാതെ മരുന്ന് വിൽപ്പനയും വിതരണലും നിരോധിക്കുന്ന സെക്ഷൻ 18(സി) വകുപ്പ് ലംഘിച്ചെന്നായിരുന്നു ആരോപണം.

സെക്ഷൻ 27(ബി)(ii) പ്രകാരം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയത്. വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കിക്കൊണ്ട് കേസ് റദ്ദാക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com