
ഷാർജ: ക്രിക്ക് ഫാമിലിയുടെ ആഭിമുഖ്യത്തിൽ ക്യൂട്ടീസ് ഇന്റർനാഷനൽ ക്രിക്കറ്റ് കാർണിവൽ സീസൺ - 6 എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഇരുപതിൽപരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലിൽ ലാംസി ഇലവനെ പരാജയപ്പെടുത്തി ബി ദ ബോസ് ടീം ചാംപ്യൻമാരായി.
വിജയികൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറയും യുഎഇ നാഷനൽ ക്രിക്കറ്റ് ടീം താരം കൃഷ്ണചന്ദ്രനും ചേർന്ന് ട്രോഫി വിതരണം ചെയ്തു.
ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോയിൻ സെക്രട്ടറി സിബി, യുഎഇ നാഷനൽ ക്രിക്കറ്റ് താരങ്ങളായ വിഷ്ണു സുകുമാരൻ, മുൻ കേരള ക്രിക്കറ്റ് താരം ഷാനിബ് കാസ്ത, മേജോ ജോസഫ് എന്നിവർ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് അജീഷ്, സെക്രട്ടറി വിപിൻ എന്നിവർ വിജയികളെ മെഡൽ നൽകി ആദരിച്ചു.