ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിൽ തുടരും | Cristiano Ronaldo

രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കി
Ronaldo
Published on

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടുവർഷംകൂടി സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിൽ തുടരും. ‘പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം, നമുക്കൊരുമിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാം’. കരാർ ഒപ്പുവെച്ചശേഷം ക്രിസ്റ്റ്യാനോ സാമൂഹമാധ്യമത്തിൽ കുറിച്ചു.

അഞ്ചുവട്ടം ബലൻദ്യോർ പുരസ്കാരജേതാവായ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ നിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. ലോകത്തെ ഞെട്ടിച്ച പ്രതിഫല തുകയ്ക്കായിരുന്നു താരത്തിന്റെ ചുവടുമാറ്റം. 1500 കോടി രൂപയിലേറെയാണ് കരാർ തുക എന്നാണ് വിവരം. ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച് നെയ്മർ, കരീം ബെൻസമ തുടങ്ങിയ ലോകത്തെ മുൻനിര താരങ്ങളും സൗദി പ്രോ ലീഗിൽ കളിക്കാനെത്തിയിരുന്നു.

ക്രിസ്റ്റ്യാനോ സൗദിയിൽ തുടരുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ മാസം ക്ലബ് വിടുകയാണെന്ന സൂചനയാണ് താരം നൽകിയത്. എന്നാൽ, കരാർ പുതുക്കിയതിലൂടെ എല്ലാ ആശങ്കകളും ഒഴിഞ്ഞു. അൽ നസ്‌റിനായി 77 കളികളിൽ 74 ഗോളുകൾ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.

അഞ്ചുവട്ടം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടുള്ള മുൻ റയൽ മഡ്രിഡ് താരം ഇത്തവണ പോർച്ചുഗലിന് യൂറോപ്യൻ നേഷൻസ് കപ്പ് നേടിക്കൊടുത്തശേഷമാണ് വീണ്ടും സൗദിയിലെത്തുന്നത്. അടുത്ത ലോകകപ്പിലും ക്രിസ്റ്റ്യാനൊ പോർച്ചുഗലിനെ നയിക്കുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
Times Kerala
timeskerala.com