ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചുവരവ്! 2028 ലോസ് ഏഞ്ചലസിൽ മെഡൽ ഇനം | Cricket returns to the Olympics

ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചുവരവ്! 2028 ലോസ് ഏഞ്ചലസിൽ മെഡൽ ഇനം | Cricket returns to the Olympics
Published on

ന്യൂഡൽഹി: ക്രിക്കറ്റിന് വേരോട്ടമുള്ള രാജ്യങ്ങളിലെ ആരാധകർക്ക് ആവേശം പകർന്ന്, 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റിനെ മെഡൽ ഇനമായി ഉൾപ്പെടുത്താൻ രാജ്യാന്തര ഒളിമ്പിക് കൗൺസിലും (ഐ.ഒ.സി.) ഐ.സി.സിയും തീരുമാനിച്ചു. 1900-ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് വിശ്വമേളയുടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്.

ടൂർണമെൻ്റ് രൂപരേഖ

ആറ് ടീമുകൾ വീതം പങ്കെടുക്കുന്ന പുരുഷ, വനിതാ ട്വന്റി20 മത്സരങ്ങളാകും ഒളിമ്പിക്സിൽ നടക്കുക.കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ഐ.സി.സി. ബോർഡ് യോഗം ഒളിമ്പിക്സ് ക്രിക്കറ്റിൻ്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകി.പുരുഷ-വനിതാ വിഭാഗങ്ങളിലായി ആകെ 28 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാകും.2028 ജൂലായ് 12 മുതൽ 29 വരെയായിരിക്കും മത്സരങ്ങൾ. പുരുഷ വിഭാഗം മെഡൽ മത്സരം ജൂലായ് 29-നും, വനിതാ വിഭാഗം മെഡൽ മത്സരം ജൂലായ് 20-നും നടക്കും.

ടീമുകളെ തിരഞ്ഞെടുക്കുന്ന രീതി

ആറ് ടീമുകളെ എങ്ങനെ തിരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഐ.സി.സി. അന്തിമ തീരുമാനം എടുക്കും.ഓരോ മേഖലയിലേയും (വൻകരകളിലെ) നിലവിലെ റാങ്കിന്റെ അടിസ്ഥാനത്തിൽ മികച്ച അഞ്ച് ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിച്ചേക്കും.

ഏഷ്യയിൽ നിന്ന് ഇന്ത്യ, ഓഷ്യാനിയയിൽ നിന്ന് ഓസ്ട്രേലിയ, യൂറോപ്പിൽ നിന്ന് ഇംഗ്ലണ്ട്, ആഫ്രിക്കയിൽ നിന്ന് ദക്ഷിണാഫ്രിക്ക എന്നിവർക്ക് യോഗ്യത ലഭിക്കാൻ സാധ്യതയുണ്ട്.ആറാമത്തെ ടീമിനെ ഗ്ലോബൽ ക്വാളിഫയറിലൂടെ തിരഞ്ഞെടുക്കും. ആതിഥേയരെന്ന നിലയിൽ അമേരിക്ക പരിഗണക്കപ്പെടും.

ഐ.ഒ.സി.യുടെ പ്രതികരണം

ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിൻ്റെ മടങ്ങിവരവ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യൻ ആരാധകരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഐ.ഒ.സി. പ്രസിഡൻ്റ് ക്രിസ്റ്റി കോവെൻട്രി അഭിപ്രായപ്പെട്ടു. ഇത് ആഗോള തലത്തിൽ ക്രിക്കറ്റിൻ്റെ പ്രചാരണത്തിനും വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒളിമ്പിക്‌സിന് മുന്നോടിയായി ഏഷ്യൻ ഗെയിംസ്, ആഫ്രിക്കൻ ഗെയിംസ്, പാൻ അമേരിക്കൻ ഗെയിംസ് മേളകളിലും ക്രിക്കറ്റ് അരങ്ങേറാൻ സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com