
ക്ലബ് ലോകകപ്പിലെ ബ്രസീലിയൻ പ്രീക്വാർട്ടർ പോരാട്ടത്തിൽ പാൽമിറാസിന് ജയം. ബൊട്ടാഫോഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. ജയത്തോടെ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ പൗളിഞ്ഞോയാണ്(100) പാൽമിറാസിനായി ഗോൾ നേടിയത്.
മുഴുവൻ സമയവും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയത്. 116ാം മിനിറ്റിൽ പാൽമിറാസിന്റെ ഗുസ്താവോ ഗോമസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായി പൊരുതിയാണ് ജയം പിടിച്ചെടുത്തത്.