
ക്ലബ് ലോകകപ്പ് ഫുട്ബോളിൽ ഫ്ലൂമിനെൻസെയെ തോൽപിച്ച് ചെൽസി ഫൈനലിൽ കടന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ ക്ലബായ ഫ്ലൂമിനെൻസെയെ ഇംഗ്ലിഷ് ക്ലബ് ചെൽസി വീഴ്ത്തിയത്. 18, 56 മിനിറ്റുകളിൽ ഫ്ലൂമിനെൻസെയുടെ ഗോൾവല കുലുക്കിയ ബ്രസീലിയന്‍ താരം ജാവൊ പെഡ്രോയാണ് ചെൽസിയുടെ ജയത്തിന് ഗോൾ നേടിയത്.
ഇതുവരെയുള്ള മത്സരത്തിൽ ചെൽസി ഒരേയൊരു മത്സരമാണു തോറ്റത്, അതും ബ്രസീൽ ക്ലബ് ഫ്ലമെൻഗോയ്‌ക്കെതിരെയായിരുന്നു. ഇരുടീമുകളും മത്സരഫുട്ബോളിൽ ആദ്യമായാണ് നേർക്കു നേർ വരുന്നത്. രണ്ടാം സെമിഫൈനലിൽ പിഎസ്ജി കരുത്തരായ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30നാണ് കിക്കോഫ്. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ.