കർണാടക: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ വിരാട് കോലിക്കെതിരേയും പരാതി ലഭിച്ചതായി ബാംഗ്ലൂർ കബ്ബോണ്‍ പാര്‍ക്ക് പോലീസ്(Virat Kohli). സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെടുകയും 50 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷാണ് വിരാട് കോലിക്കെതിരെ പരാതി സമർപ്പിച്ചിരിക്കുന്നത്. ആർ.സി.ബിയുടെ മാര്‍ക്കറ്റിങ് മേധാവി അടക്കം 4 പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസിനൊപ്പം കോലിക്കെതിരെ ലഭിച്ച പരാതിയും പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.