
ചൈന: ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് റെങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി പുരുഷ ഡബിൾസ് സഖ്യം ചൈന ഓപ്പൺ ബാഡ്മിന്റന്റെ സെമിഫൈനലിൽ. മലേഷ്യയുടെ ഓങ് യൂസിൻ– ടിയോ യി സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിൽ കീഴടക്കിയത് (21-18, 21-14).
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പതിനേഴുകാരി ഉന്നതി ഹൂഡ ക്വാർട്ടറിൽ തോറ്റു. ലോക നാലാം റാങ്ക് ജപ്പാന്റെ അകാനെ യമഗുച്ചി (16-21, 12-21) 33 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഉന്നതിയെ തോൽപിച്ചു.