

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ലെയ്സ്റ്റർ സിറ്റിയെയാണ് ചെൽസി തോൽപ്പിച്ചത്. വിജയത്തോടെ 22 പോയിന്റായ ചെൽസി മൂന്നാം സ്ഥാനത്തെത്തി. (English Premier League)
നിക്കോളാസ് ജാക്ക്സണും എൻസോ ഫെർണാണ്ടസും ആണ് ചെൽസിക്കായി ഗോളുകൾ നേടിയത്. ജോർദാൻ ആയു ആണ് ലെയ്സ്റ്ററിനായി ഗോൾ സ്കോർ ചെയ്തത്.