
ലാഹോർ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിനെതിരേ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് നേടി(Champions Trophy). ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങിയ അതേ ടീം തന്നെയാണ് ഇംഗ്ലണ്ടിന് എതിരേയും ഇറങ്ങുക.
അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: ഇബ്രാഹിം സദ്രാൻ, റഹ്മത്തുള്ള ഗുർബാസ്, സെദിഖുള്ള അതാൽ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി, ഗുൽബാദിൻ നയിബ്, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫറൂഖി.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിൽ സാൾട്ട്, ബെൻ ഡക്കറ്റ്, ജാമി സ്മിത്ത്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ജാമി ഓവർടൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.