

ലാലീഗ ഫുട്‌ബോളിൽ കരുത്തരായ റയൽ മാഡ്രിഡിനെ തകർത്ത് സെൽറ്റ വിഗോ. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെൽറ്റ വിഗോ വിജയിച്ചത്. വില്ലിയട്ട് സ്വെഡ്‌ബെർഗ് ആണ് സെൽറ്റയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 54 -ാം മിനിറ്റിലും 90+3 -ാം മിനിറ്റിലുമാണ് താരം ഗോളുകൾ നേടിയത്.
ഈ വിജയത്തോടെ സെൽറ്റ വിഗോയ്ക്ക് 19 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് സെൽറ്റ. പരാജയപ്പെട്ടെങ്കിലും റയൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. 36 പോയിന്റാണ് റയലിനുള്ളത്.