
തജിക്കിസ്ഥാനിൽ ഈ മാസം 29ന് ആരംഭിക്കുന്ന കാഫ നേഷൻസ് കപ്പ് ഫുട്ബോളിനുള്ള 23 അംഗ ടീമിൽ 3 മലയാളികളും. തൃശൂർ സ്വദേശി എം.എസ്. ജിതിൻ, മലപ്പുറം സ്വദേശി ആഷിഖ് കുരുണിയൻ, മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് ഉവൈസ് എന്നിവരാണ് ഇന്ത്യൻ കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിലുള്ളത്. മനോലോ മാർക്കേസിനു പകരം മുഖ്യപരിശീലകനായ ഖാലിദ് ജമീലിനു കീഴിൽ ഇന്ത്യയുടെ ആദ്യ ടൂർണമെന്റാണ് കാഫ നേഷൻസ് കപ്പ്.
ഗ്രൂപ്പ് ബിയിൽ ആതിഥേയരായ തജിക്കിസ്ഥാൻ, നിലവിലെ ചാംപ്യന്മാരായ ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ. 29ന് തജിക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. വിരമിക്കൽ പിൻവലിച്ചു തിരിച്ചെത്തിയ സുനിൽ ഛേത്രിക്കു ഖാലിദ് ജമീൽ ടീമിൽ ഇടം നൽകിയില്ല. കാഫ നേഷൻസ് കപ്പ് ഫിഫയുടെ രാജ്യാന്തര കലണ്ടറിലില്ല എന്ന കാരണത്താൽ കളിക്കാരെ വിട്ടു നൽകാത്ത കൊൽക്കത്ത ക്ലബ് മോഹൻ ബഗാനിൽനിന്നും ടീമിൽ ആരുമില്ല.
ഇന്ത്യൻ ടീം - ഗോൾകീപ്പർമാർ: ഗുർപ്രീത് സന്ധു, അമരിന്ദർ സിങ്, ഹൃതിക് തിവാർ
ഡിഫൻഡർമാർ: രാഹുൽ ഭീകെ, നയോറം റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കാൻ, ചിങ്‌ലെൻസാല സിങ്, റാൾട്ടെ, മുഹമ്മദ് ഉവൈസ്
മിഡ്ഫീൽഡർമാർ: നിഖിൽ പ്രഭു, സുരേഷ് സിങ്, ഡാനിഷ് ഫാറൂഖ്, ജീക്സൺ സിങ്, ബോറിസ് സിങ്, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ്, നയോറം മഹേഷ് സിങ്.
ഫോർവേഡ്: ഇർഫാൻ യദ്‌വാദ്, മൻവീർ സിങ് (ജൂനിയർ), എം.എസ്. ജിതിൻ, ലാലിയൻസുവാല ഛാങ്തെ, വിക്രം പ്രതാപ് സിങ്.