ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ തീരുമാനിച്ച ഇന്ത്യൻ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയോട് പിന്മാറാന്‍ ആവശ്യപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. "ടെസ്റ്റ് ക്രിക്കറ്റിന് വിരാട് കോഹ്‌ലിയെ ആവശ്യമാണ്. യുവതലമുറയ്ക്ക് കോഹ്‌ലി പ്രോത്സാഹനമാകേണ്ടതുണ്ട്. വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ല. ഇനിയുള്ള കരിയറില്‍ 60ന് മുകളിലാകും വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി." - ബ്രയാന്‍ ലാറ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
നേരത്തെ വിരാട് കോഹ്‌ലിയോട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യൻ താരം അമ്പാട്ടി റായുഡുവും രംഗത്തെത്തിയിരുന്നു. "ദയവായി വിരാട് കോഹ്‌ലി വിരമിക്കരുത്. ഇന്ത്യന്‍ ടീമിന് ഇപ്പോഴാണ് കോഹ്‌ലിയെ ആവശ്യമുള്ളത്. താങ്കളില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തിരിച്ചവരവിനായി വിരാടിന്റെ സാന്നിധ്യം ടീമിലുണ്ടാകണം. ദയവായി തീരുമാനം പുനപരിശോധിക്കൂ..." - റായുഡു സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.