ബ്രസീലിയൻ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു. നെയ്മറിൻ്റെ ക്ലബ്ബായ സാൻ്റോസ് എഫ്‌സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ താരം ചികിത്സയിലാണെന്നും ബ്രസീലിയൻ ക്ലബ്ബായ സാൻ്റോസ് പ്രസ്താവനയിൽ അറിയിച്ചു.
ജൂൺ അഞ്ചിനാണ് നെയ്മറിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് നെയ്മർ പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.