

മെൽബൺ: ആഷസ് പരമ്പരയിലെ (Ashes Test) നാലാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ ആവേശത്തിലാക്കി ഓസ്‌ട്രേലിയൻ ബൗളർമാർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 152 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വെറും 110 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ആദ്യ ഇന്നിംഗ്സിൽ 42 റൺസിന്റെ ലീഡ് നേടിയ ഓസ്ട്രേലിയ, രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 4 റൺസ് എന്ന നിലയിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ മൊത്തം 46 റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.
എംസിജിയിൽ നടന്ന മത്സരത്തിന് 93,442 കാണികളാണ് മത്സരം കാണുവാനായി എത്തിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ദിവസം സ്റ്റേഡിയത്തിലെത്തുന്ന ഏറ്റവും ഉയർന്ന കാണികളുടെ എണ്ണമാണിത്. ഇംഗ്ലണ്ടിനായി ജോഷ് ടങ്ങ് 45 റൺസിന് 5 വിക്കറ്റുകൾ വീഴ്ത്തി കരിയറിലെ മികച്ച പ്രകടനം നടത്തി. ഓസ്ട്രേലിയക്കായി മൈക്കൽ നെസർ നാല് വിക്കറ്റും സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റും വീഴ്ത്തി. ഓസ്ട്രേലിയൻ നിരയിൽ 35 റൺസെടുത്ത നെസറാണ് ടോപ്പ് സ്കോറർ. ഇംഗ്ലണ്ട് നിരയിൽ ഹാരി ബ്രൂക്ക് (41) ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും ജോ റൂട്ടിനും (പൂജ്യം) തിളങ്ങാനായില്ല. 1902-ന് ശേഷം ആഷസ് ചരിത്രത്തിൽ മെൽബണിൽ ഒരു ദിവസം ഇത്രയധികം വിക്കറ്റുകൾ വീഴുന്നത് ആദ്യമായാണ്. ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച് ഓസ്ട്രേലിയ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. വൈറ്റ് വാഷ് ഒഴിവാക്കാനാണ് ഇംഗ്ലണ്ട് ഇപ്പോൾ ശ്രമിക്കുന്നത്.
Australia gained a slight edge over England on a chaotic opening day of the fourth Ashes Test at the MCG, where an extraordinary 20 wickets fell. After being bowled out for 152, Australia's bowlers dismantled England for a mere 110, securing a 42-run first-inning lead. Despite a career-best five-wicket haul by England's Josh Tongue, a triple-strike from Scott Boland and four wickets from Michael Neser left the visitors struggling in front of a record-breaking crowd of over 93,000.