ഐപിഎല്‍ സമാപനച്ചടങ്ങിൽ ബിസിസിഐ, ഇന്ത്യൻ സൈനികരെ ആദരിക്കും | IPL
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ മൂന്നിന് നടക്കുന്ന ഐപിഎല്‍ സമാപനച്ചടങ്ങിൽ ഇന്ത്യൻ സൈനികര്‍ക്ക് ആദരമൊരുക്കാൻ ബിസിസിഐ. ഇതിന്‍റെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐ ക്ഷണിച്ചതായാണ് റിപ്പോർട്ട്.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് നേവി സ്റ്റാഫ് ദിനേഷ് കെ തൃപാഠി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എ പി സിംഗ് എന്നിവരെയാണ് ഐപിഎല്‍ സമാപനച്ചടങ്ങിലേക്ക് ബിസിസിഐ ക്ഷണിച്ചിട്ടുള്ളത്.
കൂടാതെ, മിലിട്ടറി ബാന്‍ഡിന്‍റെ പ്രകടനവും ഐപിഎല്‍ ഫൈനലിന് മുമ്പ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. സമാപനച്ചടങ്ങില്‍ പ്രമുഖ ഗായകരെ പങ്കെടുപ്പിച്ചുള്ള സംഗീതനിശയും അരങ്ങേറും. ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനലും സമാപന ചടങ്ങുകൾ നടക്കുക.
