
ബാംഗ്ലൂർ: കർണാടകയിലെ ചിന്നസ്വാമി സ്റ്റേഡിയ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്(Chinnaswamy Stadium accident). ഐപിഎൽ 2025 കിരീട നേട്ടത്തിനു ശേഷമുള്ള ആഘോഷച്ചടങ്ങിൽ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഏറെ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും റോയൽ ചലഞ്ചേഴ്‌സിന് ഏൽക്കേണ്ടിവന്നിരുന്നു.
അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബാംങ്ങളോടുള്ള കരുതലും അനുകമ്പയും മാത്രമാണ് സഹായമെന്നും വെറും സാമ്പത്തിക സഹായം മാത്രമല്ലെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് അറിയിച്ചു.