
ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കൽ ക്ലാർക്കിന് ത്വക്ക് അർബുദം സ്ഥിരീകരിച്ചു(Michael Clarke). ഇത് സംബന്ധിച്ച വിവരം ക്ലാർക്ക് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. മാത്രമല്ല; എല്ലാവരോടും പതിവായി ആരോഗ്യ പരിശോധനകൾ നടത്തണമെന്നും ക്ലാർക്ക് ആവശ്യപ്പെട്ടു. ഒപ്പം പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സ്‌കിൻ ക്യാൻസർ യഥാർത്ഥമാണ്! പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ. ഇന്ന് എന്റെ മൂക്കിൽ നിന്ന് മറ്റൊന്ന് മുറിച്ചുമാറ്റി. നിങ്ങളുടെ സ്‌കിൻ പരിശോധിക്കാനുള്ള ഒരു സൗഹൃദ ഓർമ്മപ്പെടുത്തൽ. പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്, പക്ഷേ എന്റെ കാര്യത്തിൽ, പതിവ് പരിശോധനകളും നേരത്തെയുള്ള കണ്ടെത്തലും പ്രധാനമാണ്. @drbishsoliman_ അത് നേരത്തെ കണ്ടെത്തിയതിൽ വളരെ നന്ദിയുണ്ട്" - മൈക്കൽ ക്ലാർക്ക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.