

മെല്‍ബണ്‍: രണ്ടാം ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ടി20യിലും ഓസ്‌ട്രേലിയക്കായിരുന്നു ടോസ്. കാന്‍ബെറയില്‍ നടന്ന മത്സരത്തിലും ഓസീസ് ബൗളിങാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലും പതിവുപോലെ ഓപ്പണര്‍മാരായെത്തും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വണ്‍ ഡൗണായി ബാറ്റ് ചെയ്യും. തിലക് വര്‍മ നാലാമതും, സഞ്ജു സാംസണ്‍ അഞ്ചാം നമ്പറിലും കളിക്കും. ശിവം ദുബെയും, അക്‌സര്‍ പട്ടേലും ഓള്‍ റൗണ്ടര്‍മാരായി സ്ഥാനം നിലനിര്‍ത്തി. ഹര്‍ഷിത് റാണയും, ജസ്പ്രീത് ബുംറയും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍.
ഓസീസ് നിരയില്‍ ഒരു മാറ്റമുണ്ട്. ജോഷ് ഫിലിപ്പിക്ക് പകരം മാത്യു ഷോര്‍ട്ട് കളിക്കും. കാന്‍ബെറയില്‍ നടന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മെല്‍ബണിലും മഴ ഭീഷണിയുണ്ട്. ആദ്യ ടി20യില്‍ മത്സരം ഉപേക്ഷിക്കുമ്പോള്‍ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റിന് 97 എന്ന നിലയിലായിരുന്നു.
പ്ലേയിങ് ഇലവന്‍
ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ: മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ, ജോഷ് ഹേസല്‍വുഡ്.