അത്‌ലറ്റ്‌സ് ഒഫ് ദ ഇയർ : അർമാൻഡ് ഡുപ്‌ളാന്റിസിനെയും സിഡ്‌നി മക്ഗ്‌ളോഗിനെയും തിരഞ്ഞെടുത്തു | world athletes

പോൾവാട്ടിൽ ഈ വർഷം നാലു തവണ സ്വന്തം ലോക റെക്കാഡ് തിരുത്തിക്കുറിച്ച താരമാണ് ഡുപ്‌ളാന്റിസ്.
world athletes
Updated on

വർഷത്തെ ഏറ്റവും മികച്ച അത്‌ലറ്റായി സ്വീഡിഷ് പോൾവാട്ടർ അർമാൻഡ് ഡുപ്‌ളാന്റിസിനെയും സിഡ്‌നി മക്ഗ്‌ളോഗിനെയും വേൾഡ് അത്‌ലറ്റിക്‌സ് തിരഞ്ഞെടുത്തു. മൊണാക്കോയിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്. പോൾവാട്ടിൽ ഈ വർഷം നാലു തവണ സ്വന്തം ലോക റെക്കാഡ് തിരുത്തിക്കുറിച്ച താരമാണ് ഡുപ്‌ളാന്റിസ്.

സെപ്തംബറിൽ ടോക്യോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 6.30 മീറ്റർ ചാടി സ്വർണം നേടിയിരുന്നു. ഡുപ്‌ളാന്റിസിന്റെ തുടർച്ചയായ മൂന്നാമത്തെ ലോക ചാമ്പ്യൻഷിപ്പ് സ്വർണമായിരുന്നു ഇത്. ഈ സീസണിലെ താരത്തിന്റെ തുടർച്ചയായ 16-ാമത് സ്വർണമായിരുന്നു ഇത്. തുടർച്ചയായ രണ്ട് വർഷം ഒരു മത്സരത്തിലും സ്വർണം നഷ്ടപ്പെടാത്ത ആദ്യ പുരുഷ പോൾവാട്ട് താരവും ഡുപ്‌ളാന്റിസാണ്. മികച്ച ഫീൽഡ് അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടതും ഡുപ്‌ളാന്റിസാണ്.

400 മീറ്റർ ഹഡിൽസിലും 4400 മീറ്റർ റിലേകളിലും കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലും സ്വർണം നേടിയിരുന്ന താരമാണ് അമേരിക്കക്കാരിയായ സിഡ്‌നി മക്‌ലോഗ്‌ളിൻ. ഈ സീസണിൽ ഹഡിൽസ് വിട്ട് 400 മീറ്ററിലേക്ക് മാറി ടോക്യോ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. 47.78 സെക്കൻഡിൽ ഓടിയെത്തിയ മക്‌ലോഗ്‌ളിൻ ടോക്യോയിൽ ചാമ്പ്യൻഷിപ്പ് റെക്കാഡിനും ഉടമയായി. 400 മീറ്ററിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമായിരുന്നു മക്‌ലോഗ്‌ളിന്റേത്.

Related Stories

No stories found.
Times Kerala
timeskerala.com