
ശരീരത്തിൽ പുരുഷ ഹോർമോണിന്റെ (ടെസ്റ്റോസ്റ്റിറോൺ) അളവ് കൂടിയതിന്റെ പേരിൽ വിലക്കു നേരിടുന്ന ദക്ഷിണാഫ്രിക്കൻ വനിതാ അത്‍ലീറ്റ് കാസ്റ്റർ സെമന്യയ്ക്ക് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ (ഇസിഎച്ച്ആർ) ആശ്വാസ വിധി.
പുരുഷ ഹോർമോണിന്റെ അളവു കൂടിയതിന് സെമന്യ കായികരംഗത്ത് വിവേചനം നേരിട്ടെന്നും സെമന്യ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് സ്വിസ് ഫെഡറൽ ട്രൈബ്യൂണൽ നേരത്തേ വിധി പുറപ്പെടുവിച്ചതെന്നും മനുഷ്യാവകാശ കോടതി വിധിച്ചു.
800 മീറ്ററിൽ 2 തവണ ഒളിംപിക് ചാംപ്യനും 3 തവണ ലോക ചാംപ്യനുമായിരുന്നു സെമന്യ.