
കരുത്തരായ തായ്‌ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ച് എഎഫ്‌സി ഏഷ്യാകപ്പ് ഫുട്‌ബോൾ യോഗ്യത സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതാ ടീം യോഗ്യതാ റൗണ്ടിലൂടെ ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിൽ മുന്നേറുന്നത്. 2003ൽ ചാമ്പ്യൻഷിപ്പ് കളിച്ചെങ്കിലും അന്ന് യോഗ്യതാ റൗണ്ടില്ലാതെയാണ് എത്തിയത്. മലയാളി താരം മാളിവികയും യോഗ്യത നേടിയ ഇന്ത്യൻ ടീമിൽ അംഗമാണ്. അടുത്ത വർഷമാണ് ഏഷ്യാകപ്പ്.
സംഗീത ബസ്‌ഫോർ നീലപ്പടക്കായി ഇരട്ടഗോൾ നേടി. 28, 74 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. 47ാം മിനിറ്റിൽ ചാത്ച്വാനി തായ്‌ലൻഡിനായി ആശ്വാസഗോൾ കണ്ടെത്തി. ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള രാജ്യമാണ് തായ്‌ലൻഡ്.