ഏഷ്യാകപ്പ് : പ്രസ്സ് മീറ്റിൽ പാകിസ്താൻ ക്യാപ്റ്റനു മുഖം കൊടുക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ | Asia Cup

ഏഷ്യാകപ്പിന് മുന്നോടിയായി ക്യാപ്റ്റൻമാരുടെ പ്രസ് മീറ്റിൽ പാകിസ്താൻ നായകൻ സൽമാൻ ആഗയ്ക്ക് മുഖം കൊടുക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
Asia Cup
Published on

ദുബായ്: ഏഷ്യാകപ്പിന് മുന്നോടിയായി ക്യാപ്റ്റൻമാരുടെ പ്രസ് മീറ്റിൽ പാകിസ്താൻ നായകൻ സൽമാൻ ആഗയ്ക്ക് മുഖം കൊടുക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. വാർത്താസമ്മേളനത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്യാതെയാണ് ഇരുതാരങ്ങളും വേദി വിട്ടത്. റാഷിദ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങളോട് സൗഹൃദ സംഭാഷണം നടത്തിയ സൂര്യ, പാക് ക്യാപ്റ്റനോട് അകലം പാലിച്ചു.

അതേസമയം, വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പാകിസ്താനെതിരായ മാച്ചിന് പ്രത്യേകമായ നിയന്ത്രണമോ നിർദേശമോ തങ്ങൾക്ക് ലഭിച്ചില്ലെന്ന് സൂര്യകുമാർ പറഞ്ഞു. ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ അക്രമണോത്സുകമാകാറുണ്ട്. ഏഷ്യാകപ്പിലും അത് തുടരാറുണ്ടെന്നും സൂര്യ കൂട്ടിചേർത്തു.

ഞായറാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം. പഹൽഗാം ആക്രമണത്തിന് ശേഷം ഇരുടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com