ഏഷ്യ കപ്പ് ; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം |Asia cup

19.1 ഓവറില്‍ 146 റൺസ് വഴങ്ങി എല്ലാവരും പുറത്തായി.
asia cup
Published on

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.19.1 ഓവറില്‍ 146 റൺസ് വഴങ്ങി എല്ലാവരും പുറത്തായി.

38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്‌സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു.കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഇന്ത്യൻ നിരയിൽ പരിക്കുപറ്റിയ ഹർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി റിങ്കു സിംഗ് ഇടം പിടിച്ചു.

ഗംഭീര തുടക്കമായിരുന്നു പാകിസ്ഥാന്റെ. എന്നാൽ, 84 റൺസിൽ എത്തിനിൽക്കേ പത്താം ഓവറിലെ നാലാം ബൗളിൽ സാഹിബ്‌സാദ ഫർഹാനെ ഇന്ത്യ മടക്കി അയച്ചു. പതിമൂന്നാം ഓവറിൽ സെയ്ം അയൂബ്,പതിനാലാം ഓവറിൽ മുഹമ്മദ് ഹാരിസ്, പതിനഞ്ചാം ഓവറിൽ ഫഖർ സമാൻ, പതിനാറാം ഓവറിൽ ഹുസൈൻ തലാത്ത്, പതിനേഴാം ഓവറിൽ സൽമാൻ അലി ആഗ, ഷഹീൻ ഷാ അഫ്രീദി, ഫഹീം അഷ്‌റഫ്, പതിനെട്ടാം ഓവറിൽ ഹാരിസ് റൗഫ്, ഇരുപതാം ഓവറിൽ മുഹമ്മദ് നവാസ് എന്നിങ്ങനെ പാക് പടയെ നിലംപരിശാക്കി.

Related Stories

No stories found.
Times Kerala
timeskerala.com