
ഏഷ്യാകപ്പ് പുരുഷ ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും. അടുത്ത വർഷം ബൽജിയവും നെതർലൻഡ്സും സംയുക്ത ആതിഥേയരാകുന്ന ഹോക്കി ലോകകപ്പിൽ കളിക്കണമെങ്കിൽ ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് ജേതാക്കളായേ തീരൂ. 8 ടീമുകൾ പങ്കെടുക്കുന്ന ഏഷ്യാ കപ്പിൽ പൂൾ എയിലാണ് ഇന്ത്യ.
ചൈനയ്ക്കു പുറമേ ജപ്പാനും കസഖ്സ്ഥാനുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. രാഷ്ട്രീയ കാരണങ്ങളാൽ പാക്കിസ്ഥാൻ പിന്മാറിയതിനാൽ ഇന്ത്യയ്ക്കു കടുത്ത വെല്ലുവിളിയാകുക 5 തവണ ചാംപ്യന്മാരായ ദക്ഷിണ കൊറിയയാണ്. ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യ അടുത്ത കാലത്ത് മികച്ച ഫോമിലല്ല. ഈയിടെ നടന്ന എഫ്ഐഎച്ച് പ്രോ ലീഗിൽ 8 കളികളിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്.