
ബിഹാർ: ഏഷ്യാ കപ്പ് പുരുഷ ഹോക്കി ടൂർണമെന്റിൽ കാണികൾക്കു സൗജന്യ പ്രവേശനം. ഈ മാസം 29 നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഹോക്കി ഇന്ത്യ ആപ്പിലോ, www.ticketgenie.in എന്ന വെബ്സൈറ്റിലോ റജിസ്റ്റർ ചെയ്താൽ ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും.
ഏഷ്യയിലെ 8 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 2026 എഫ്ഐഎച്ച് ഹോക്കി ലോകകപ്പിനു യോഗ്യത നേടാനുള്ള അവസരം കൂടിയായതിനാൽ എല്ലാ ടീമുകൾക്കും നിർണായകമാണ്. പൂൾ എയിൽ ജപ്പാൻ, ചൈന, കസഖ്സ്ഥാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ. ആദ്യ മത്സരം 29ന് ചൈനയുമായാണ്. സെപ്റ്റംബർ ഏഴിനാണ് ഫൈനൽ.