
ദുബായ്: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ആദ്യ ടോസ് പാകിസ്ഥാന്(Asia Cup 2025). മത്സരത്തിൽ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തതോടെ ഇന്ത്യ ബൗൾ ചെയ്യും. ഇരു ടീമുകളുടെയും പ്ലെയിംഗ് ഇലവനിൽ 3 സ്പിന്നർമാരാണ് ഉള്ളത്.
അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, സഞ്ജു സാംസൺ (ഡബ്ല്യു), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്കരവർത്തി എന്നിവരാണ് ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ഉള്ളത്.
സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, മുഹമ്മദ് ഹാരിസ്(പ), ഫഖർ സമാൻ, സൽമാൻ ആഘ(സി), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ് എന്നിവരാണ് പാകിസ്ഥാനുവേണ്ടി കളത്തിലിറങ്ങുക.