
ദുബായ്:ഹസ്തദാന വിവാദത്തെ ചൊല്ലി പാകിസ്ഥാൻ ബഹിഷ്ക്കരിച്ച യുഎഇ- പാകിസ്ഥാൻ ഏഷ്യ കപ്പ് 2025 മത്സരം 9 മണിക്ക് ആരംഭിക്കുമെന്ന് റിപ്പോർട്ട്(Asia Cup 2025).
അഭ്യൂഹങ്ങൾക്കിടെയാണ് പോരാട്ടം ഒരു മണിക്കൂർ വൈകി ആരംഭിക്കുമെന്ന വിവരം പുറത്തു വരുന്നത്. അതേസമയം വിഷയം സംബന്ധിച്ച് പിസിബി ആസ്ഥാനത്ത് യോഗം പുരോഗമിക്കുകയാണ്.
എന്നാൽ മത്സരത്തിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ദുബായ് സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. ഇന്ത്യൻ സമയം രാത്രി 9 ന് തന്നെ മത്സരം ആരംഭിക്കും.