ഏഷ്യാകപ്പ് 2025 ; യുഎഇക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം |Asia Cup 2025

നേരത്തെ ടോസ് നേടിയ ഇന്ത്യ 57 റണ്‍സിനാണ് യു.എ.ഇയെ പുറത്താക്കിയത്.
Asia cup
Published on

ദുബായ് : 2025 ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ എതിരാളികളായ യു.എ.ഇക്കെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യുഎഇ മുന്നിലേക്ക് വെച്ച കുഞ്ഞന്‍ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വെറും 4.3 ഓവറില്‍ മറികടന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യ 57 റണ്‍സിനാണ് യു.എ.ഇയെ പുറത്താക്കിയത്.

ഇന്ത്യ 4.3 ഓവറില്‍ 60 റണ്‍സ് നേടി. 2.1 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപാണ് കളിയിലെ താരം.ഇന്ത്യൻ ബാറ്റർമാരായ അഭിഷേക് ശർമ 16 ബൗളിൽ 30 റൺസും, വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 9 ബൗളിൽ 20 റൺസും, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 2 ബൗളിൽ 7 റൺസുമെടുത്തു.

3 സിക്സറുകളും, 2 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഓപണർ അഭിഷേക് ശർമയുടെ ബാറ്റിംഗ് പ്രകടനം. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ ഇടംനേടിയിരുന്നു.

ഇന്ത്യയ്ക്കായി സ്പിന്നർ കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി. കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോവിക്കറ്റുകളും നേടി.

Related Stories

No stories found.
Times Kerala
timeskerala.com