അര്‍ഷദ് നദീമിന് സമ്മാനമായി കിട്ടിയത് പോത്തും അള്‍ട്ടോ കാറും; പിന്നാലെ വിമര്‍ശനം

അര്‍ഷദ് നദീമിന് സമ്മാനമായി കിട്ടിയത് പോത്തും അള്‍ട്ടോ കാറും; പിന്നാലെ വിമര്‍ശനം
Published on

ലാഹോര്‍: ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടിയ പാക് താരം അര്‍ഷദ് നദീമിനെത്തേടി പണമായും ഉപഹാരമായും നിരവധി സമ്മാനങ്ങളാണെത്തുന്നത്. 92.97 മീറ്റര്‍ ദൂരമെറിഞ്ഞ് ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്നാണ് നദീം സ്വർണം സ്വന്തമാക്കിയത്. പിന്നാലെ പാകിസ്താനിലെത്തിയ നദീമിന് വലിയ തോതിലുള്ള സ്വീകരണങ്ങളും ലഭിച്ചു.

ഭാര്യാപിതാവ് നദീമിന് നല്‍കിയ ഉപഹാരമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പോത്താണ് അദ്ദേഹം നല്‍കിയത്. അര്‍ഷദ് പ്രതിനിധാനം ചെയ്യുന്ന നാടിന്റെ സംസ്‌കൃതിയും പാരമ്പര്യവും മുന്‍നിര്‍ത്തിയാണ് അദ്ദേഹം അത്തരത്തില്‍ ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്. അവിടത്തെ ഗ്രാമീണരെ സംബന്ധിച്ച്, പോത്തിനെ ഉപഹാരമായി നല്‍കുക എന്നത് വളരെ മൂല്യമേറിയതും ആദരം നിറഞ്ഞതുമായ കാര്യമാണ്.

അതേസമയം നദീമിന് ലഭിച്ച മറ്റൊരു ഉപഹാരം വ്യാപക വിമര്‍ശനത്തിന് വഴിവെച്ചു. നദീമിന് സുസുക്കി ആള്‍ട്ടോ കാര്‍ നല്‍കാന്‍ തീരുമാനിച്ച പാക്-അമേരിക്കന്‍ വ്യവസായിക്കെതിരെയാണ് വിമര്‍ശനം വരുന്നത്. അലി ഷെയ്ഖാനി എന്നയാളാന് നദീം നാട്ടിലെത്തിയ ഉടനെത്തന്നെ അള്‍ട്ടോ കാര്‍ നല്‍കാന്‍ തീരുമാനിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com